Friday, November 17, 2017

ഞാൻ ഡൽഹിയിൽ ആയിരുന്നപ്പോൾ എനിക്ക് കുറെ കൂട്ടുകാർ ഉണ്ടായിരുന്നു.  ബഥേൽ പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരൻ അഖിൽ ഫ്രൻസിസ്‌ ആയിരുന്നു.

തങ്കച്ചൻ അങ്കിൾ, സിന്ധു ആന്റി, അവരുടെ മൂന്ന് കുട്ടികൾ ടിന, നിമിഷ, നികിത എന്നിവർ താമസിച്ചിരുന്നത് ഞങ്ങൾ താമസിച്ചിരുന്ന ഛത്തർപുർ മന്ദിറിനു അടുത്ത് തന്നെ ആയിരുന്നു. ഇടയ്ക്കിടെ ഞങ്ങൾ അവിടെ പോവാറുണ്ടായിരുന്നു. അവരോടൊപ്പം ബൈക്കിൽ ഇരിക്കുന്ന ഫോട്ടോ അപ്പ എടുത്തതാണ്. എങ്ങനെയുണ്ട് കൂട്ടുകാരെ?

ഇഷ്ടമായെങ്കിൽ കമന്റ് ഇടുമല്ലോ?



Thursday, November 16, 2017

എന്റെ ചെറുപ്പ കാലം ഡൽഹിയിൽ ആയിരുന്നു. 1999 ഏപ്രിൽ 13 നു ആണ് ഞാൻ ജനിച്ചത്. എന്റെ അപ്പ 1995 മുതൽ ഡൽഹിയിൽ ആയിരുന്നു. അതിനു മുൻപ് ഇൻഡോറിൽ ആയിരുന്നു ജോലി. അപ്പയുടെ കല്യാണം 1997 ൽ ആയിരുന്നു.

ഡൽഹിയിൽ വസന്ത് കുഞ്ജ് എന്ന സ്ഥലത്തുള്ള ബഥേൽ പബ്ലിക് സ്കൂളിൽ ആണ് ഞാൻ എൽ. കെ. ജി ക്ക് പഠിച്ചത്. അവിടെ വെച്ചുള്ള കുറെ ഫോട്ടോസ് എന്റെ കൈവശം ഉള്ളത് ഞാൻ താമസിയാതെ പോസ്റ്റ് ചെയ്യാം. അവിടെ ഉണ്ടായിരുന്ന കൂട്ടുകാർ ഒക്കെ ഇപ്പോൾ എന്നെ ഓർക്കുന്നുണ്ടാവുമോ എന്ന് അറിയില്ല.

ഞങ്ങൾ താമസിച്ചിരുന്ന ലാഡോ സരായ് എന്ന സ്ഥലത്തുള്ള വീടിന്റെ ടെറസിൽ ഞാൻ നിൽക്കുന്ന ഫോട്ടോ ആണിത്. എങ്ങനെ ഉണ്ട് കൂട്ടുകാരെ? നിങ്ങൾക് ഇഷ്ടമായെങ്കിൽ കമന്റ് ഇടുമല്ലോ?


ഞാൻ കുറെ നാളുകൾക്കു ശേഷമാണു ഇവിടെ ഒരു പോസ്റ്റ് ഇടുന്നത്. എല്ലാവർക്കും സുഖമല്ലേ? എന്റെ ചെറുപ്പത്തിലേ ഒരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്യുന്നു.  കണ്ടിട്ട് അഭിപ്രായം പറയൂ. ഇനി മിക്കവാറും എല്ലാ ദിവസവും എന്റെ ഓരോ പോസ്റ്റുകൾ ഇടാൻ ശ്രമിക്കും. 


Sunday, July 27, 2008

ഞാനും കിച്ചുവും കൂടി പാര്‍ക്കില്‍ കളിക്കാന്‍ വന്നതാ.